മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ

 മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍.

പ്രാചീനകാലം മുതൽ പലരും ഇത് രണ്ടും ഒരുമിച്ചാണ് കഴിച്ചു വരുന്നത്. മുട്ടയിൽ പാൽ ചേർത്ത് തന്നെ കഴിക്കുന്ന ചില രാജ്യങ്ങൾ ഉണ്ട്.

മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്.

ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട. ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെക്കാൾ ഉപരി ഇതിലെ അനാവശ്യ കലോറി ശരീരത്തിൽ കൊഴുപ്പായി അടിച്ചുകൂടുന്നതുമായി ബന്ധപ്പെട്ടാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ മൂല്യത്തെക്കുറിച്ച് നമ്മൾക്ക് ബോധ്യമുണ്ട് എന്നുണ്ടെങ്കിൽ നമ്മൾ ഏത് ആഹാരം കഴിക്കണം എന്ന് സ്വയം തീരുമാനിക്കാം

മാത്രമല്ല രക്തകോശങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇവ സഹായിക്കുന്നു. അത് മൂലം ശരീരത്തിലെ ഓക്സിജന്‍ സഞ്ചാരം വര്‍ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റും ഉത്തമമാണ് മുട്ടയും പാലും.കൂടാതെ ശരീരത്തില്‍ മസിലുകളുടെ വളര്‍ച്ചയ്ക്ക് ഇവ നല്ലതാണ്. മസിലുകളുടെ ഉറപ്പിന് മുട്ടയും പാലും കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യന്‍സര്‍ തുടങ്ങിയവ തടയാന്‍ ഫലപ്രദമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് പാലും മുട്ടയും. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡിപ്രഷന്‍, അല്‍ഷിമേഴ്‌സ് എന്നിവയെ തടയുവാന്‍ സഹായിക്കുന്നു.



Comments

Popular posts from this blog

കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം 2025 – 2002 പട്ടികയുടെ പ്രാധാന്യം, എന്തിനാണ് രാഷ്ട്രീയപാർട്ടികൾ ഇതിനെ എതിർക്കുന്നത്

കേരളത്തിൽ പുതിയ സർക്കാർ: മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും (2026 വിശകലനം)

കിഫ്ബി അഴിമതി ആരോപണം: RTI രേഖകൾ പുറത്ത് – Backdoor നിയമനങ്ങൾ വിവാദത്തിൽ