മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ
മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. പ്രാചീനകാലം മുതൽ പലരും ഇത് രണ്ടും ഒരുമിച്ചാണ് കഴിച്ചു വരുന്നത്. മുട്ടയിൽ പാൽ ചേർത്ത് തന്നെ കഴിക്കുന്ന ചില രാജ്യങ്ങൾ ഉണ്ട്. മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട. ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെക്കാൾ ഉപരി ഇതിലെ അനാവശ്യ കലോറി ശരീരത്തിൽ കൊഴുപ്പായി അടിച്ചുകൂടുന്നതുമായി ബന്ധപ്പെട്ടാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ മൂല്യത്തെക്കുറിച്ച് നമ്മൾക്ക് ബോ...