മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ


മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ഇതിൽ എത്രത്തോളം പരാതികൾ തീർപ്പാകും എന്നതാണ് മുഖ്യപ്രശ്നം.

ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്.

അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും. 

പരി​ഗണിക്കുന്ന വിഷയങ്ങൾ നിരവധിയാണ്

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ളഇളവുകളും സാവകാശവും

തണ്ണീർത്തട സംരക്ഷണം

ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)

പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം

സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക)

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

തെരുവുനായ സംരക്ഷണം/ശല്യം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത് 

തെരുവുവിളക്കുകൾ

അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും

വയോജന സംരക്ഷണം

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും 

റേഷൻകാർഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങൾക്ക്) 

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ 

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം 

കൃഷിനാശത്തിനുള്ള സഹായങ്ങൾ

കർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ആശുപത്രികളിലെ മരുന്ന് ക്ഷാമം 

ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ

വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ 

വ്യവസായ സംരംഭങ്ങൾക്കുളള അനുമതി.

എന്നാൽ ഈ മുകളിൽ വിശദീകരിക്കുന്ന കാരണങ്ങൾ യഥാസമയം തീർപ്പാക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ഈ പരാതികൾ സ്വീകരിക്കുന്നത് എന്നത് വിചിത്രമായ കാര്യമാണ്.

എന്‍റെ കേരളം പ്രദര്‍ശന വിപണന മേള

സര്‍ക്കാരിന്‍റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര - പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എന്‍റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെയാണ് മേളകള്‍.  എത്രത്തോളം നിക്ഷേപകരെ ആകർഷിക്കാൻ കഴിയും എന്നത് ചോദ്യമായി നിലനിൽക്കുന്നു.

പരിപാടിയുടെ ആശയങ്ങള്‍ക്കുള്ള അംഗീകാരവും സംസ്ഥാനതല സംഘാടന മേല്‍നോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രി/മന്ത്രിമാര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിര്‍ കണ്‍വീനറുമായി ജല്ലാതല സംഘാടക സമിതി രൂപീകരിക്കും.

കേരള സൂക്ഷ്മ - ചെറുകിട സംരംഭങ്ങളുടെ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ 2023 അംഗീകരിക്കാന്‍ തീരുമാനിച്ചു.




Comments

Popular posts from this blog

കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം 2025 – 2002 പട്ടികയുടെ പ്രാധാന്യം, എന്തിനാണ് രാഷ്ട്രീയപാർട്ടികൾ ഇതിനെ എതിർക്കുന്നത്

കേരളത്തിൽ പുതിയ സർക്കാർ: മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും (2026 വിശകലനം)

കിഫ്ബി അഴിമതി ആരോപണം: RTI രേഖകൾ പുറത്ത് – Backdoor നിയമനങ്ങൾ വിവാദത്തിൽ