Posts

മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ...

Image
  മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മീൻ മത്സ്യത്തൊഴിലാളികൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. അവരെ സഹായിക്കേണ്ടത് സർക്കാരിൻറെ ബാധ്യത കൂടിയാണ്.  തൊഴിൽപരമായമായും സാമ്പത്തികമായും നേരിടുന്ന പ്രശ്നങ്ങൾക്ക് പുറമെ പ്രകൃതിദുരന്തത്തിന്റെ കൂടി ഭീഷണിയിലാണ് അവർ എല്ലായിപ്പോഴും മുഖ്യമന്ത്രി നൽകിയ ബോട്ടുമായി മെയ് 29ന് രാത്രിയിലാണ് കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ആദ്യമായി കടലിൽ പോയത്. നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് സെന്‍റ് ആന്‍റണി നീണ്ടകര തുറമുഖത്ത് തിരിച്ചെത്തിയത്. ബോട്ട് കണ്ട് തുറമുഖത്ത് ഉണ്ടായിരുന്നവർ അമ്പരന്ന് പോയി. ബോട്ടിൽ നിറയെ മൽസ്യം. ഹാർബറിലെ ലേലത്തിനൊടുവിൽ നാല് ലക്ഷം രൂപയുടെ മത്സ്യമാണ് ഈ ബോട്ടിൽനിന്ന് മാത്രം വിറ്റുപോയത്. വേളപ്പാര, വറ്റപ്പാര, വറ്റ, ഹമൂര്‍, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ വമ്പൻ മൽസ്യങ്ങളാണ് ഇവർക്ക് ലഭിച്ചത്. ഇവർ കൊണ്ടുവന്ന വേളപ്പാരയ്ക്ക് മാത്രം നീണ്ടകരയിൽ മൂന്നുലക്ഷം രൂപയോളം വില ലഭിച്ചുl മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി നൽകിയ ബോട്ട് ആദ്യത്തെ തവണ കടലിൽ പോയി തിരികെ വന്നപ്പോൾ നിറയെ മൽസ്യം. ആ...

ഇന്ത്യയിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ

Image
  ഇന്ത്യയിലെ പല പൊതുമേഖല സ്ഥാപനങ്ങളും വർഷങ്ങളായി നഷ്ടത്തിൽ. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മുംബയിലും ഡല്‍ഹിയിലും ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ്  എം.ടി.എന്‍.എല്‍. പ്രവര്‍ത്തന നഷ്ടത്തിന്റെയും ലയനനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബയ് സര്‍ക്കിളുകളില്‍ എം.ടി.എന്‍.എല്ലിന്റെ പ്രവര്‍ത്തനം നേരത്തേ തന്നെ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തിരുന്നു. അടച്ചുപൂട്ടുന്ന എം.ടി.എന്‍.എല്ലിലെ 18,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) എം.ടി.എന്‍.എല്‍ നേരിട്ട നഷ്ടം 2,910 കോടി രൂപയാണ്. 2021-22ലെ 2,602 കോടി രൂപയെ അപേക്ഷിച്ച് നഷ്ടം കൂടി. പ്രവര്‍ത്തന വരുമാനമാകട്ടെ 1,069 കോടി രൂപയില്‍ നിന്ന് 861 കോടി രൂപയായി ഇടിഞ്ഞു. പ്രവര്‍ത്തനച്ചെലവ് 4,299 കോടി രൂപയില്‍ നിന്ന് 4,384 കോടി രൂപയായി വര്‍ദ്ധിച്ചു. എം.ടി.എന്‍.എല്ലിന്റെ നിലവിലെ കടബാദ്ധ്യത 19,661 കോടി രൂപയില്‍ നിന്ന് 23,500 ക...

വ്യാജ സർട്ടിഫിക്കറ്റ് പോലീസ് കേസെടുത്തു

Image
  അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ താത്കാലിക അധ്യാപികയാകാന്‍ വ്യാജ രേഖ ചമച്ച എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി കാസര്‍കോഡ് സ്വദേശിനി കെ വിദ്യക്കെതിരേ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു.* അധ്യാപന പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായാണു തയാറാക്കിയത്. പോലീസ് കേസെടുത്തിട്ടുണ്ട്. *◾കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം അവതാളത്തിലായി.* ഭൂമി ഏറ്റെടുക്കാന്‍ മട്ടന്നൂരിലുണ്ടായിരുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലാണ്. ഓഫീസിന്റെ പ്രവര്‍ത്തന കാലാവധി നീട്ടിക്കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളവും നല്‍കിയിട്ടില്ല. പണമടക്കാത്തതിനാല്‍ വൈദ്യതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്. സർക്കാർ അന്വേഷണം നടക്കുന്നു *◾താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.* കല്‍പ്പറ്റ സ്വദേശി ജിനാഫിനെയാണ് തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്. *◾അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വി ...

അരി കൊമ്പനെ തുറന്നുവിട്ടു

Image
  ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു.*  തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു. ആനകൾ ഉണ്ടാക്കുന്ന സാമൂഹ പ്രശ്നങ്ങൾ നിരവധിയാണ്. ആനകൾ ജനവാസയോഗ്യമായ പ്രദേശങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുന്ന ആളുകളെ ഉപദ്രവിക്കുകയും ചെയ്യുകയും കേരളത്തിൽ പതിവായിരിക്കുകയാണ്. അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.  പ്രശസ്തിക്കുവേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.* കേസ് ഫോറസ്റ്റ് ബെഞ്ചിനു വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി. ഹർജിക്കാരി തുടർനടപടിക്ക് പോകുമോ എന്നത് കാത്തിരുന്നു കാണാം.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞാല്‍‍ എന്ത് സംഭവിക്കും.....

Image
  ​​ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ്. പ്രമേഹത്തിലെ പഞ്ചസാരയുടെ അളവ് രോഗിയുടെ അവസ്ഥയുടെ പ്രധാന സൂചകമാണെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, അസുഖമുള്ളവർ മാത്രമേ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ (അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ) അളവ് പരിശോധിക്കേണ്ടതുണ്ടെന്നത് തെറ്റിദ്ധാരണയാണ്. ഈ സൂചകം സാധാരണ പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യമുള്ള ആളുകളും നിർദ്ദേശിക്കുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിൽ എത്ര പഞ്ചസാര സ്വീകാര്യമാണ്? നിശ്ചിത പരിധിക്കുള്ളിൽ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലെങ്കിൽ എപ്പോഴാണ് വിഷമിക്കേണ്ടത്? പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ലോകത്ത് നടക്കുന്നുണ്ട് പല രാജ്യങ്ങളിലെ ജനങ്ങളിലും പലതരത്തിലാണ് പ്രമേഹ സാധ്യതകൾ കാണുന്നത്. ഭക്ഷണരീതി, ജീവിതശൈലി, കാലാവസ്ഥ, ഒപ്പം വ്യായാമം ഇവയൊക്കെ പ്രമേഹ സാധ്യതയുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനമായും ടൈപ്പ് വ...

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ

Image
മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ഇതിൽ എത്രത്തോളം പരാതികൾ തീർപ്പാകും എന്നതാണ് മുഖ്യപ്രശ്നം. ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.  പരി​ഗണിക്കുന്ന വിഷയങ്ങൾ നിരവധിയാണ് ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം) സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ റവന്യൂ റി...

ഞങ്ങൾ ജനങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം...ഞങ്ങളുടെ ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?

Image
ഈ ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തുമ്പോൾ നഷ്ടം ഞങ്ങൾ ജനങ്ങൾക്ക് മാത്രം...ഞങ്ങളുടെ ആയുസ്സും  ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ? കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ? കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് പ്രഖ്യാപനമൊന്നും നടത്തുന്നില്ലേ ? അന്റാർട്ടിക്കയിൽ എങ്ങിനെ തീരെ മാലിന്യമില്ല എന്ന് പഠിക്കാൻ അവിടെ വരെ ഒന്ന് പോയാലോ ? മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ സമീപനത്തിൽ കാര്യമായ വ്യത്യാസമുണ്ടാകണം. പഠനശേഷം അല്ലാതെ നടക്കുന്ന ഇത്തരം മാലിന്യനിർമാർജന പരിപാടികൾ എത്രത്തോളം പ്രഹസനമാണെന്ന് ക...